ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്ര സർക്കാർ. അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ കേന്ദ്ര സായുധസേനാംഗങ്ങളിൽ 105 പേർ കോവിഡ് ബാധിച്ചു മരണമടയുകയും 32,238 പേർ രോഗബാധിതരാവുകയും ചെയ്തതായി മറുപടിയിൽ വ്യക്തമാക്കി. മരണമടഞ്ഞ കേന്ദ്ര സായുധസേനാംഗങ്ങളുടെ ആശ്രിതർക്ക് 15 ലക്ഷം രൂപ സഹായം അനുവദിക്കുന്നതിനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെ ന്നും ആഭ്യന്തര സഹമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കി.
കോവിഡ്: മരിച്ച പോലീസുകാരുടെ എണ്ണം അറിയില്ല
12:22 AM Sep 21, 2020 | Deepika.com