15,012 ബംഗ്ലാദേശുകാർക്കും 2,688 പാക്കിസ്ഥാൻകാർക്കും ഇന്ത്യൻ പൗരത്വം നല്കി
12:21 AM Sep 21, 2020 | Deepika.com
ന്യൂഡൽഹി: 2015-2019 കാലത്ത് 15,012 ബംഗ്ലാദേശുകാർക്കും 2,668 പാക്കിസ്ഥാൻകാർക്കും ഇന്ത്യൻ പൗരത്വം നല്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. 56 രാജ്യങ്ങളിൽനിന്നുള്ള 18,885 പേർക്ക് ഇക്കാലയളവിൽ ഇന്ത്യൻ പൗരത്വം നല്കി. ഇതിൽ 105 അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്നു.