വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മാതാവ് നിര്യാതയായി
11:54 PM Sep 19, 2020 | Deepika.com
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ അമ്മ സുലോചന സുബ്രഹ്മണ്യൻ നിര്യാതയായി. വിദേശകാര്യവിദഗ്ധനും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ പരേതനായ കെ. സുബ്രഹ്മണ്യന്റെ ഭാര്യയാണ്. എസ്. വിജയകുമാർ, സഞ്ജയ് സുബ്രഹ്മണ്യം എന്നിവരാണു മറ്റു മക്കൾ.