പ്രതിപക്ഷത്തിന്റേതു കർഷക വിരുദ്ധ നിലപാട്: മോദി
12:50 AM Sep 19, 2020 | Deepika.com
ന്യൂഡൽഹി: കർഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണു പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ കാർഷിക ബില്ലുകൾ പാസാക്കിയതിനെ സ്വാഗതം ചെയ്ത മോദി ഇടനിലക്കാരിൽനിന്ന് കർഷകരെ സംരക്ഷിക്കുന്ന പരിഷ്കരണ നടപടിയെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്നു വിമർശിച്ചു.