പപ്പടം കഴിച്ചാൽ കോവിഡ് മാറില്ലെന്ന് ശിവസേന എംപി
12:06 AM Sep 18, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് നിയന്ത്രിച്ചു നിർത്താൻ കഴിയുന്നത് ആളുകൾ ഭാഭിജി പപ്പടം കഴിക്കുന്നത് കൊണ്ട ല്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. കഴിഞ്ഞ ജൂലൈയിൽ ഒരു സ്വകാര്യ കന്പനിയുടെ പപ്പടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി അർജുൻ രാം മേഘ്വാൾ ഭാഭിജി പപ്പടം കൊറോണയെ പ്രതിരോധിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നാലെ മന്ത്രിക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജയ് റാവത്തിന്റെ പരിഹാസം.