മയക്കുമരുന്ന് കേസ്; കന്നഡ താര ദന്പതികളെ ചോദ്യം ചെയ്തു
12:25 AM Sep 17, 2020 | Deepika.com
ബംഗളൂരു: മയക്കുമരുന്ന് കേസിൽ കന്നഡ സിനിമാ താരദന്പതികളായ ദിഗാന്ത് മൈക്കിളിനെയും ഐൻഡ്രിത റായിയെയും സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. നാലുമണിക്കൂർ ചോദ്യം ചെയ്യലിനു വിധേയരായ ഇരുവരോടും വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.