ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയിൽ 39 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കോവിഡ് മരണം 82,000 പിന്നിട്ടു. ഇതിൽ 30,000 മഹാരാഷ്ട്രയിലാണ്. കോവിഡ് മരണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. 11 ദിവസംകൊണ്ടാണ് രോഗികളുടെ എണ്ണം 40 ലക്ഷത്തിൽനിന്ന് 50 ലക്ഷമായത്.
രാജ്യത്ത് കോവിഡ് രോഗികൾ 50 ലക്ഷം പിന്നിട്ടു
12:49 AM Sep 16, 2020 | Deepika.com