ഗായകൻ എസ്പിബിയുടെ നില ഗുരുതരം
12:35 AM Aug 15, 2020 | Deepika.com
ചെന്നൈ: കോവിഡ് ബാധിച്ചു ചികിത്സയിലുള്ള വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായതായി ആശുപത്രി വൃത്തങ്ങൾ. ഐസിയുവിൽ കഴിയുന്ന ഇദ്ദേഹം വെന്റിലേറ്ററിലാണ്. ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യാഴാഴ്ച ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ രാത്രിയോടെ നില വഷളാവുകയായിരുന്നു.