അമിത് ഷാ കോവിഡ് മുക്തനായി
12:15 AM Aug 15, 2020 | Deepika.com
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ(55) കോവിഡ് രോഗമുക്തനായി. ഇന്നലെ മന്ത്രിതന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഏതാനും ദിവസംകൂടി ക്വാറന്റൈനിൽ തുടരും. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പച്ചത്.