ബംഗളുരൂ: ബംഗളൂരുവിൽ ചൊവ്വാഴ്ച അരങ്ങേറിയ കലാപത്തിനു പിന്നിൽ പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും ക്രമസമാധാന നില അട്ടിമറിക്കാനുള്ള എസ്ഡിപിഐയുടെ ഗൂഢാലോചനയുമാണെന്നു സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മ. എല്ലാവശങ്ങളും കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി ബി. എസ്. യെദിയൂരരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 60 പേർകൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം 200 ആയി. കോർപറേഷൻ ജനപ്രതിനിധി ഇർഷാദ് ബീഗത്തിന്റെ ഭർത്താവ് കലാം പാഷ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തിനൊപ്പം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും സംഘർഷത്തിനു കാരണമായി.
ബംഗളൂരു കലാപം: പിന്നിൽ പ്രാദേശിക പ്രശ്നങ്ങളും എസ്ഡിപിഐ ഗൂഢാലോചനയും
12:15 AM Aug 15, 2020 | Deepika.com