ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡ് മഹാമാരിയെ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ ജുഡീഷറി ഇടപെടരുതെന്ന പൊതു കാഴ്ചപ്പാട് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് ഹർജി നൽകിയത്. സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
കോവിഡ് വ്യാപനം: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
12:15 AM Aug 15, 2020 | Deepika.com