ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ കേരളത്തിൽ നിന്നുള്ള ഒൻപതു സേനാംഗങ്ങൾക്ക്. കേരള പോലീസിലെ ഏഴ് പേർക്കും എൻഐഎയിലെ രണ്ടു പേർക്കുമാണ് പുരസ്കാരം ലഭിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വിഭാഗങ്ങളിൽ നിന്നും കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നും 121 പേരെയാണ് ഈ വർഷത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
എൻഐഎ അഡീഷണൽ എസ്പി എ.പി. ഷൗക്കത്തലി, ഡിവൈഎസ്പി.സി. രാധാകൃഷ്ണ പിള്ള എന്നിവരാണ് പുരസ്കാര പട്ടികയിലുള്ളത്. ഇരുവരും സ്വർണക്കടത്ത് അന്വേഷണ സംഘത്തിലുള്ളവരാണ്.
എസ്പിമാരായ കെ.ഇ. ബൈജു , ബി. കൃഷ്ണകുമാർ, ഡിവൈ എസ് പിമാരായ സി.ഡി. ശ്രീനിവാസൻ, ഗിരീഷ് പി. സാരഥി, കെ.എം. ദേവസ്യ ,കെ.ഇ. പ്രേമചന്ദ്രൻ,ജി. ജോണ്സണ് എന്നിവരാണു പുരസ്കാരം ലഭിച്ച പോലീസ് സേനാംഗങ്ങ ൾ.
അന്വേഷണ മികവ്: എസ്പി എ.പി. ഷൗക്കത്തലി ഉൾപ്പെടെ ഒമ്പതു പേർക്കു പുരസ്കാരം
12:23 AM Aug 13, 2020 | Deepika.com