ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ നൽകിയ ഹർജികൾ വെള്ളിയാഴ്ച കോടതി പരിഗണിക്കും.
വൈറസ് പടരുന്നത് തടയുന്നതിനായി സമയബന്ധിതമായി ഇടപെടുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും വിഷയത്തിൽ 1952ലെ കമ്മീഷൻസ് ഓഫ് എൻക്വയറി നിയമ പ്രകാരം സമിതിയെ നിയോഗിക്കണമെന്നുമാണ് ആവശ്യം. ലോക്ക്ഡൗണി നെ യും അത് നടപ്പാക്കിയ രീതിയെ യും ഹർജിയിൽ ചോദ്യംചെ യ്യു ന്നു.
കോവിഡ്: കേന്ദ്രം പരാജയപ്പെട്ടെന്നു ഹർജി
12:23 AM Aug 13, 2020 | Deepika.com