കശുവണ്ടി വ്യവസായത്തിനു പ്രത്യേക പരിഗണന നൽകും
12:26 AM Aug 12, 2020 | Deepika.com
ന്യൂഡൽഹി: സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങൾക്കുളളള 20,000 കോടി രൂപയുടെ കേന്ദ്ര പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിനു പ്രത്യേക പരിഗണന നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. എൻ.പി.എ. വായ്പകൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി ആശ്വാസം അനുവദിക്കണമെന്ന നിർദേശം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.