ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്കു തലച്ചോറിൽ ശസ്ത്രക്രിയ നടത്തി. രക്തം കട്ടപി ടിച്ചതു നീക്കം ചെയ്യാനായി കരസേസനയുടെ റിസർച്ച് ആൻഡ് റഫറൽ(ആർ ആൻഡ് ആർ) ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. എങ്കിലും എൺപത്തിനാലുകാരനായ പ്രണാബ് മുഖർജിയുടെ നില ഗുരുതരമാണെന്നുംവെന്റിലേറ്ററിലാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ആശുപത്രിയിലെത്തി. ശസ്ത്രക്രിയയ്ക്കു മുന്പു നടത്തിയ പരിശോധനയിൽ പ്രണാബ് മുഖർജിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. താനുമായി സന്പർക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു.
പ്രണാബ് മുഖർജിക്കു തലച്ചോറിൽ ശസ്ത്രക്രിയ
12:48 AM Aug 11, 2020 | Deepika.com