തമിഴ്നാട്ടിൽ മരണം 5000, രോഗികൾ മൂന്നു ലക്ഷം
12:47 AM Aug 11, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഇന്നലെ 114 പേരാണു മരിച്ചത്. ആകെ മരണം 5041. ഇന്നലെ 5914 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3,02,815. തമിഴ്നാട്ടിൽ 53,099 പേരാണു ചികിത്സയിലുള്ളത്. ചെന്നൈയിൽ ഇന്നലെ 976 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,10,121. ചെന്നൈയുടെ സമീപജില്ലകളായ ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്.