കോവിഡ് ഭേദമായി; യെദിയൂരപ്പ ആശുപത്രി വിട്ടു
12:47 AM Aug 11, 2020 | Deepika.com
ബംഗളൂരു: കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഇന്നലെ രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു. ഓഗസ്റ്റ് രണ്ടിനാണ് യെദിയൂരപ്പ മണിപ്പാൽ ആശുപത്രിയിൽ ചികിത്സ തേടിയത്.