ക്വാറന്റൈൻ കാലാവധി ഡ്യൂട്ടിയായി പരിഗണിക്കും
12:47 AM Aug 11, 2020 | Deepika.com
ന്യൂഡൽഹി: ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ക്വാറന്റൈൻ കാലാവധി ഡ്യൂട്ടിയായി പരിഗണിക്കുമെന്നും അവധിയായി കണക്കാക്കില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെ ന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ക്വാറന്റൈനിൽ പ്രവേശിച്ചാൽ അവധിയായി കണക്കാക്കുന്നതിനെതിരേ നൽകിയ ഹർജിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സത്യവാങ്മൂലം നൽകിയത്.