ന്യൂഡൽഹി: സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തനം തുടങ്ങുന്നതിനു അനുമതി നൽകാനുള്ള നീക്കത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് എതിർപ്പെന്നു സൂചന.
കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിലാണെന്നും സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയാൽ ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി.
കോവിഡ് പുതുതായി സ്ഥിരീകരിക്കുന്നത് അര ലക്ഷം കടക്കുകയും ആകെ രോഗികളുടെ എണ്ണം 22 ലക്ഷത്തോളമെത്തുകയും ചെയ്തതാണ് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിൽ ആരോഗ്യ മന്ത്രാലയത്തിന് എതിർപ്പ്
01:05 AM Aug 09, 2020 | Deepika.com