കുപ്വാരയിൽ പാക് ആക്രമണം; ആറു നാട്ടുകാർക്കു പരിക്കേറ്റു
11:16 PM Aug 07, 2020 | Deepika.com
ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവയ്പിൽ ആറു നാട്ടുകാർക്കു പരിക്കേറ്റു. വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിലെ നൗഗാം, താംഗ്ധർ സെക്ടറുകളിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. താംഗ്ധർ സെക്ടറിലാണ് ആറു നാട്ടുകാർക്കു പരിക്കേറ്റത്.