ശ്രീനഗർ: കാഷ്മീരിൽ ഭീകരർ തട്ടിക്കൊണ്ടു പോയ ടെറിട്ടോറിയൽ ആർമി റൈഫിൾമാൻ ഷക്കീർ മൻസൂറിന്റെ വസ്ത്രങ്ങൾ ഇന്നലെ രാവിലെ കണ്ടെടുത്തു. ഷോപിയാൻ ജില്ലയിലെ ലദൂരയിലെ തോട്ടത്തിൽനിന്നാണ് വസ്ത്രങ്ങൾ കിട്ടിയത്.
ഷക്കീറിനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ചയായിരുന്നു ഷക്കീറിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അന്നു വൈകുന്നേരം ഷക്കീറിന്റെ കാർ കത്തിയ നിലയിൽ കുൽഗാം ജില്ലയിൽ കണ്ടെത്തിയിരുന്നു.
ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ വസ്ത്രങ്ങൾ കണ്ടെടുത്തു
11:16 PM Aug 07, 2020 | Deepika.com