ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 20 ലക്ഷം പിന്നിട്ടു. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് മരണം 40,000 പിന്നിട്ടു. ജൂലൈ 17ന് ആയിരുന്നു ഇന്ത്യയിൽ രോഗികളുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടത്. 20 ദിവസം കഴിഞ്ഞപ്പോൾ രോഗികൾ 20 ലക്ഷമായി.
മഹാരാഷ്ട്രയാണു കോവിഡ് രോഗികളിൽ ഒന്നാംസ്ഥാനത്ത്. തമിഴ്നാട് രണ്ടാംസ്ഥാനത്തും ആന്ധ്രപ്രദേശ് മൂന്നാംസ്ഥാനത്തും കർണാടക നാലാം സ്ഥാനത്തുമാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. രോഗമുക്തി നിരക്ക് 67 ശതമാനത്തിനു മുകളിലായത് ആശ്വാസമാണ്.
ജനുവരി 30നു കേരളത്തിലായിരുന്നു ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് മരണം കർണാടകയിലായിരുന്നു. തുടക്കം മുതൽ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്.
ഒരു ഘട്ടത്തിൽ അതിതീവ്ര രോഗവ്യാപനമുണ്ടായിരുന്ന ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
ഇന്ത്യ - 20,21,407 (41,627)
മഹാരാഷ്ട്ര- 4,79,779 (16,792)
തമിഴ്നാട്- 2,79,144 (4,571)
ആന്ധ്രപ്രദേശ്- 1,96,789 (1,753)
കർണാടക- 1,58,254(2,897)
ഡൽഹി- 1,41,531 (4,059)
ഉത്തർപ്രദേശ്- 1,08,974 (1,918)
പ. ബംഗാൾ- 86,754 (1,902)
തെലുങ്കാന- 73,050 (589)
കേരളം -30, 449 (97)
ഇന്ത്യയിൽ 20 ലക്ഷം കോവിഡ് രോഗികൾ
01:07 AM Aug 07, 2020 | Deepika.com