മുംബൈ: ടെലിവിഷൻ താരം സമീർ ശർമ(44) യെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മലാഡിലെ വീട്ടിലെ അടുക്കളയിലെ ഫാനിൻ തൂങ്ങിമരിച്ചനിലയിലാണു സമീറിനെകണ്ടെത്തിയത്.
മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നു മലാഡ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജോർജ് ഫെർണാണ്ടസ് അറിയിച്ചു. ക്യോംകി സാസ് ഭി കഭി ബഹു തി, കഹാനി ഘർ ഘർ കി, യേ റിഷ്ടി ഹേ പ്യാർ കേ, വോ രഹ്നേ വാലി മെഹ്ലോ കി തുടങ്ങിയ സീരിയലുകളിൽ സമീർ അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷൻ താരം സമീർ ശർമ മരിച്ചനിലയിൽ
01:07 AM Aug 07, 2020 | Deepika.com