ബിഹാർ പ്രളയം: മരണം 21 ആയി
11:55 PM Aug 06, 2020 | Deepika.com
പാറ്റ്ന: ബിഹാറിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. നേപ്പാളിൽനിന്ന് ഉത്ഭവിക്കുന്ന നദികൾ കരകവിഞ്ഞതാണ് ബിഹാറിനെ മുക്കിയത്. 16 ജില്ലകളിലായി 69 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ദർഭംഗ, മുസാഫർപുർ, വെസ്റ്റ് ചന്പാരൻ, സിവാൻ എന്നീ ജില്ലകളിലാണ് ഏറ്റവും അധികം പ്രളയദുരിതം.