കോൽക്കത്ത: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൽ ചക്രബർത്തി(76) കോവിഡ് ബാധിച്ചു മരിച്ചു. പശ്ചിമബംഗാളിൽ 1982 മുതൽ 1996 വരെ മൂന്നു തവണ ഗതാഗത മന്ത്രിയായിരുന്നു ചക്രബർത്തി.
രണ്ടുതവണ രാജ്യസഭാംഗമായിരുന്ന ഇദ്ദേഹം പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്നു. ജൂലൈ 30ന് ആയിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗാളിൽ കോവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെ പ്രമുഖ നേതാവാണു ശ്യാമൾ ചക്രബർത്തി. ജൂണിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാശ് ഘോഷ് കോവിഡിനെത്തുടർന്ന് മരിച്ചിരുന്നു.
കോവിഡ്: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തി മരിച്ചു
11:55 PM Aug 06, 2020 | Deepika.com