മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 334 പേർ. ആകെ മരണം 16,476. ഇന്നലെ 10,309 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 4,68,265. ഏതാനം ദിവസത്തിനുശേഷമാണു പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്.
സംസ്ഥാനത്ത് രോഗമുക്തരുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. 1.46 ലക്ഷം പേരാണു ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ ഇന്നലെ മരണം 334
11:40 PM Aug 05, 2020 | Deepika.com