സിദ്ധരാമയ്യയ്ക്കു കോവിഡ്
12:26 AM Aug 05, 2020 | Deepika.com
ബംഗളൂരു: കർണാടക പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയ്ക്കു കോവിഡ്. എഴുപത്തിയൊന്നുകാരനായ സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിനു തിങ്കളാഴ്ച മുതൽ പനിയുണ്ടായിരുന്നുവെന്നും അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മകനും എംഎൽഎയുമായ ഡോ. യതീന്ദ്ര പറഞ്ഞു.