ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാലയുടെ സഹകരണത്തോടെ കോവിഡിനെതിരേ വികസിപ്പിച്ചെടുത്ത കോവിഷീൽഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സെൻട്രൽ ഡ്രഗ്സ് കണ്ട്രോൾ ജനറലിന്റെ അനുമതി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന് മരുന്നു പരീക്ഷണത്തിനായി അനുമതി നൽകണമെന്നു വെള്ളിയാഴ്ച വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ അധ്യക്ഷൻ വി.ജി. സൊമാനി അനുമതിപത്രം നൽകിയത്.
വാക്സിന്റെ രണ്ടും മൂന്നും ഘട്ട മരുന്നു പരീക്ഷണം നടത്താൻ അനുമതി നൽകിയ കാര്യം കേന്ദ്ര ആര്യോഗ്യ മന്ത്രാലയം ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തു. 1600 പേരിൽ മരുന്നു പരീക്ഷിക്കാനാണു പദ്ധതി.
പൂന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ രാജ്യത്ത് 20 സ്ഥലങ്ങളിലായാണ് മരുന്ന് പരീക്ഷണം നടത്തുന്നത്.
സെബി മാത്യു
കോവിഷീൽഡ് വാക്സിൻ ഇന്ത്യക്കാരിൽ പരീക്ഷിക്കും
12:20 AM Aug 04, 2020 | Deepika.com