തമിഴ്നാട്ടിൽ ഇന്നലെ 109 കോവിഡ് മരണം
12:17 AM Aug 04, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 109 പേർ. ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ആദ്യമായാണ് ഒറ്റദിവസം മരണം നൂറു കടക്കുന്നത്. ആകെ മരണം 4241. ഇന്നലെ 5609 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 5800 പേർ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. 56,698 പേരാണു ചികിത്സയിലുള്ളത്. ഇന്നലെ ചെന്നൈയിൽ 1021 പേർക്കു രോഗം സ്ഥിരീകരിച്ചു.