വിദേശത്തുനിന്നു വരുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ
12:17 AM Aug 03, 2020 | Deepika.com
ന്യൂഡൽഹി: വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. വിദേശത്തുനിന്ന് എത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും രാജ്യത്തെത്തുന്നതിന് 72 മണിക്കൂർ മുന്പ് എല്ലാ യാത്രക്കാരും സത്യവാങ്മൂലം നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർനിർദേശത്തിൽ പറയുന്നു. ഓഗസ്റ്റ് എട്ട് മുതൽ ഇതു നിർബന്ധമാക്കും. രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും newdelhiairport.in എന്ന വെബ്സൈറ്റിലാണ് സത്യവാങ്മൂലം നൽകേണ്ട ത്.