കോവിഡ്: യുപിയിലെ ഏക വനിതാ മന്ത്രി കമൽ റാണി മരിച്ചു
12:17 AM Aug 03, 2020 | Deepika.com
ലക്നോ: ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ(62) കോവിഡ് ബാധിച്ചു മരിച്ചു.ലക്നോ എസ്ജിപിഐഎംഎസ് ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. യുപിയിലെ ഏക വനിതാ മന്ത്രിയായിരുന്നു.കമൽ റാണിയെ ജൂലൈ 18നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.