ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതി(80)നു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം വീട്ടിൽ ക്വാറന്റൈനിലായി. ഗവർണറെ മെഡിക്കൽ സംഘം നിരീക്ഷിക്കും. രാജ്ഭവനിലെ മൂന്നു പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജൂലൈ 29 മുതൽ ഗവർണർ ക്വാറന്റൈനിലായിരുന്നു.
ഇന്നലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ഗവർണർക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനു നേരിയ രോഗലക്ഷണങ്ങളാണുണ്ടായിരുന്നത്. ജൂലൈ 23നു രാജ്ഭവനിലെ 84 സുരക്ഷാ, ഫയർ സർവീസ് ഉദ്യോഗസ്ഥർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവരാരും ഗവർണറുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ സന്പർക്കത്തിൽ ഏർപ്പെട്ടിരുന്നില്ല.
തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനു കോവിഡ്
12:16 AM Aug 03, 2020 | Deepika.com