മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ 260 പേർ മരിച്ചു. ആകെ മരണം 15,576. ഇന്നലെ 9526 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 4,41,228. ഇന്നലെ 9926 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിലൽ 1,48,537 പേരാണു ചികിത്സയിലുള്ളത്.
മുംബൈയിൽ ഇന്നലെ 1105 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. കെ രോഗികൾ 1,16,436 ആയി. ആന്ധ്രയിൽ ഇന്നലെ 8555 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,58,764. ഇന്നലെ 64 പേർ മരിച്ചു. ആകെ മരണം 1474. ഈസ്റ്റ് ഗോദാവരി, കർണൂൽ, അനന്തപുരമു, ഗുണ്ടൂർ, വിശാഖപട്ടണം, വെസ്റ്റ് ഗോദാവരി ജില്ലകളിലാണു രോഗവ്യാപനം രൂക്ഷം.
തമിഴ്നാട്ടിൽ ഇന്നലെ 5875 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 2.57 ലക്ഷമായി. ഇന്നലെ 98 പേർ മരിച്ചു. ചെന്നൈയിൽ ഇന്നലെ 1065 പേർക്കാണു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.
മഹാരാഷ്ട്രയിൽ 260 മരണം, ഇന്നലെ രോഗികളേക്കാൾ രോഗമുക്തർ
12:16 AM Aug 03, 2020 | Deepika.com