സോണിയയുടെ ആരോഗ്യനില തൃപ്തികരം

12:15 AM Aug 02, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​തി​വു പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സോ​ണി​യ പ​തി​വു ജോ​ലി​ക​ളി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭ​യി​ലെ എം​പി​മാ​രു​മാ​യി വ്യാ​ഴാ​ഴ്ച വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം പി​റ്റേ​ന്നാ​ണു ഡ​ൽ​ഹി​യി​ലെ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ൽ സോ​ണി​യ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. സോ​ണി​യ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് പ​ത്ര​ക്കു​റി​പ്പി​ൽ ആ​ശു​പ​ത്രി അ​റി​യി​ച്ചു.

ഇ​തേ​സ​മ​യം, രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി യു​വ​നേ​താ​ക്ക​ൾ ഏ​റ്റു​മു​ട്ടി​യെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു. ചെ​റു​പ്പ​ക്കാ​ര​ട​ക്കം പ​ല​രും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നുപ​റ​ഞ്ഞു. ഇ​തി​ൽ പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ല. സോ​ണി​യ​യും മ​ൻ​മോ​ഹ​ൻ സിം​ഗും ഗു​ലാം ന​ബി​യും ചി​ദം​ബ​ര​വും താ​നും കെ.​സി. വേ​ണു​ഗോ​പാ​ലും അ​ട​ക്ക​മു​ള്ള​വ​ർ ക്രി​യാ​ത്മ​ക ച​ർ​ച്ച​യാ​ണ് ന​ട​ത്തി​യ​തെന്ന് അദ്ദേഹം പറഞ്ഞു.