ഫെറോസ്പൂർ: പഞ്ചാബിലെ ഫെറോസ്പൂർ ജില്ലയിൽ ഒരു പാസ്റ്ററെ മരിച്ചനിലയിൽ കണ്ടെത്തി. പാസ്റ്റർ ബെൽവിന്ദർ ബെഗീച്ച ഭട്ടിയെ ജുലൈ 27ന് സിറ താലൂക്കിലെ ഒരു വഴിയരികിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു ഗ്രാമത്തിലെ ക്രിസ്ത്യൻ ഭവനം സന്ദർശിച്ചശേഷം മടങ്ങിവരികയായിരുന്ന അദ്ദേഹം രാത്രി റോഡരികിൽ മുറിവേറ്റു കിടക്കുന്നതു ചിലർ കണ്ടെത്തുകയായിരുന്നെന്നു പാസ്റ്ററുടെ സഹോദരി പറഞ്ഞു.
അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു കുടുംബം വിശ്വസിക്കുന്നു. പാസ്റ്റർക്കു ഭാര്യയും അഞ്ചു മക്കളുമുണ്ട്. ഏതാനും വർഷം മുന്പ് പാസ്റ്ററുടെ സഹോദരനും കൊല്ലപ്പെട്ടിരുന്നു.
പഞ്ചാബിൽ പാസ്റ്റർ മരിച്ചനിലയിൽ
12:15 AM Aug 02, 2020 | Deepika.com