ബിജെപിയിൽ ചേർന്ന എംഎൽഎ തൃണമൂലിൽ തിരിച്ചെത്തി
02:01 AM Aug 01, 2020 | Deepika.com
കോൽക്കത്ത: ഒരു വർഷം മുന്പ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ബിപ്ലബ് മിത്ര എംഎൽഎ പാർട്ടിയിൽ തിരികെയെത്തി. വടക്കൻ ബംഗാളിലെ പ്രമുഖ നേതാവായ മിത്ര സൗത്ത് ദിനാജ്പുരിലെ ഹരിരാംപുർ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. മിത്രയ്ക്കൊപ്പം സഹോദരനും ഗംഗാരാംപുർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ പ്രശാന്തയും തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളാണു ബിപ്ലബ് മിത്ര.