മഹാരാഷ്‌ട്രയിൽ കോവിഡ് മരണം പതിനയ്യായിരത്തോളം

02:01 AM Aug 01, 2020 | Deepika.com
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​തി​​​ന​​​യ്യാ​​​യി​​​ര​​​ത്തോ​​​ള​​​മാ​​​യി. ഇ​​​ന്ന​​​ലെ 265 പേ​​​രാ​​​ണു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ മ​​​രി​​​ച്ച​​​ത്. ആ​​​കെ മ​​​ര​​​ണം 14,994. ഇ​​​ന്ന​​​ലെ 10,320 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 4,22,118. സം​​​സ്ഥാ​​​ന​​​ത്ത് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം 1,50,966 ആ​​​ണ്.

മും​​​ബൈ​​​യി​​​ൽ ഇ​​​ന്ന​​​ലെ 1100 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ധാ​​രാ​​വി​​യി​​ൽ ഇ​​ന്ന​​ലെ അ​​ഞ്ചു കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ളാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം ദി​​വ​​സ​​മാ​​ണു ധാ​​രാ​​വി​​യി​​ൽ പ​​ത്തി​​ൽ​​ താ​​ഴെ കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത്. 77 പേ​​ർ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.