മെഹ്ബൂബയുടെ തടങ്കൽ മൂന്നു മാസത്തേക്കുകൂടി നീട്ടി
12:55 AM Aug 01, 2020 | Deepika.com
ശ്രീനഗർ: മുൻ കാഷ്മീർ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ മൂന്നു മാസത്തേക്കുകൂടി നീട്ടി. പൊതുസുരക്ഷാ നിയമ പ്രകാരമാണു നടപടി. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയിരുന്നു. ഇതേത്തുടർന്നായിരുന്നു മെഹ്ബൂബ ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.