ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭ സമ്മേളനം നീണ്ടു പോകവേ കുതിരക്കച്ചവടത്തിന്റെ നിരക്കും കൂടിയെന്നു ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിൽനിന്ന് 550 കിലോമീറ്റർ അകലെയുള്ള ജയ്സാൽമീരിലേക്ക് ഗെഹ്ലോട്ട് എംഎൽഎമാരെയും കൊണ്ടുപോയത്. ഇപ്പോൾ ഇത് 15 കോടിയാക്കി ഉയർത്തിയിരിക്കുകയാണ്.ഭരണപക്ഷ എംഎൽഎമാരെ ചാക്കിടാൻ നിരവധി ഫോണ്‍കോളുകൾ വരുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.
നിയമസഭാ സമ്മേളനം തുടങ്ങിക്കിട്ടിയാൽ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെഹ്ലോട്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു ഹരിയാനയിലെ മനേസറിൽ റിസോർട്ടിൽ കഴിയുന്ന സച്ചിൻ പൈലറ്റും എംഎൽഎമാരും നേരത്തെ പറഞ്ഞിരുന്നു. സമ്മേളനത്തിൽ കോവിഡ് പ്രതിസന്ധിയെക്കുറിച്ചും സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയെക്കുറിച്ചും ചർച്ച ചെയ്യുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
രാജസ്ഥാനിൽ എംഎൽഎമാർക്ക് "വില'കൂടി; 15 കോടി വരെയെന്ന് ഗെഹ്ലോട്ട്
12:55 AM Aug 01, 2020 | Deepika.com