കാൺപുർ: കൊടുംക്രിമിനൽ വികാസ് ദുബെയെയും കൂട്ടാളികളെയും പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പുതിയ വിവാദം.
ദുബെയുടെ കൂട്ടാളി പ്രഭാത് മിശ്രയെന്ന കാർത്തികേയയ്ക്കു പ്രായപൂർത്തിയായിട്ടില്ലെന്ന വാദവുമായി മാതാപിതാക്കൾ ഇന്നലെ രംഗത്തെത്തി.
കാർത്തികേയയുടെ ജനനത്തീയതി 2004 മേയ് 27 ആണെന്നും ആധാർ നന്പരും സ്കൂൾ സർട്ടിഫിക്കറ്റും രേഖയായി ഉണ്ടെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ, പ്രായപൂർത്തിയിട്ടില്ലെന്ന വാദം പോലീസ് തള്ളി. എഫ്ഐആറിൽ കാർത്തികേയയ്ക്ക് 20 വയസാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രായപൂർത്തിയായിട്ടുണ്ടോ എന്നല്ല കുറ്റകൃത്യങ്ങളിൽ പങ്കാളിയായോ എന്നതാണു പ്രധാനം എന്നു കാൺപുർ പോലീസ് പറഞ്ഞു.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രഭാത് മിശ്രയ്ക്കു പ്രായപൂർത്തിയായിട്ടില്ലെന്ന്
11:14 PM Jul 16, 2020 | Deepika.com