മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലങ്കേക്കറിനു കോവിഡ്
11:14 PM Jul 16, 2020 | Deepika.com
ഔറംഗാബാദ്: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലങ്കേക്കറിനു കോവിഡ് സ്ഥിരീകരിച്ചു. ലാത്തൂർ സ്വദേശിയാണ് ഇദ്ദേഹം. എൺപത്തിയെട്ടുകാരനായ പാട്ടീലിനെ പൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1985-86 കാലത്തായിരുന്നു ഇദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്.