ക്വാറന്‍റൈൻ സെന്‍ററിൽ പെൺകുട്ടി മാനഭംഗത്തിനിരയായി

11:14 PM Jul 16, 2020 | Deepika.com
പാ​​​റ്റ്ന: പാ​​​റ്റ്ന മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ കോ​​​വി​​​ഡ് ക്വാ​​​റ​​​ന്‍റൈ​​​ൻ സെ​​​ന്‍റ​​​റി​​​ൽ 15 വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. സു​​​ര​​​ക്ഷാ ഗാ​​​ർ​​​ഡ് മ​​​ഹേ​​​ഷി(40)​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്തു.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലു​​​ള്ള അ​​​ച്ഛ​​​നെ കാ​​​ണാ​​​ൻ ഒ​​​രാ​​​ഴ്ച മു​​​ന്പാ​​​ണ് പെ​​​ൺ​​​കു​​​ട്ടി വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി​​​യ​​​ത്. പാ​​റ്റ്ന​​​യി​​​ലെ ബ​​​ർ​​​ഹ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തു കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​യാ​​​ക്കി ചൈ​​​ൽ​​​ഡ് ലൈ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു കൈ​​​മാ​​​റി. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണ്. വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്തു.