തമിഴ്നാട്ടിൽ 67 മരണം
12:14 AM Jul 15, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഇന്നലെ 67 പേർ മരിച്ചു. ആകെ മരണം 2099 ആയി. ഇതിൽ 1295 ചെന്നൈയിലാണ്. ഇന്നലെ 4526 പേർക്കാണു തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 1,47,324. ഇന്നലെ 4743 പേർ രോഗമുക്തി നേടി. അതേസമയം, ചെന്നൈയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ആശ്വാസമായി. ഇന്നലെ 1078 പേർക്കാണ് ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ രോഗം വ്യാപനം രൂക്ഷമാണ്. മധുരയിൽ മാത്രം ഇന്നലെ 450 പേർക്കു രോഗം സ്ഥിരീകരിച്ചു.