മുംബൈ: കോവിഡ് സ്ഥിരീകരിച്ചു മുംബൈ നാനാവതി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ(77)യും മകൻ അഭിഷേകിന്റെ(44)യും ആരോഗ്യനില മെച്ചപ്പെട്ടു. മറ്റു ഗുരുതര രോഗങ്ങളില്ലാത്തതിനാൽ അടിയന്തര ചികിത്സകൾ ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഈ മാസം 11 നാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്. 12ന് ഐശ്വര്യറായ്, മകൾ ആരാധ്യ എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഹോം ക്വാറന്റൈനിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെയും വസതിയിലെ 26 ജീവനക്കാരുടെയും പരിശോധനാഫലം നെഗറ്റീവാണ്. മൂന്നു ജീവനക്കാർ കുടുംബാംഗങ്ങളുമായി നേരിട്ടു സന്പർക്കം പുലർത്തിയിട്ടില്ലാത്തതിനാൽ ഇവരെ പരിശോധിച്ചിട്ടില്ല.
രോഗം ഭേദമാകുന്നതുവരെ ആശുപത്രിയിൽ കഴിയാനാണു തീരുമാനമെന്ന് അഭിഷേക് ട്വീറ്റ് ചെയ്തു.
കോവിഡ്: അമിതാഭിന്റെയും അഭിഷേകിന്റെയും ആരോഗ്യം മെച്ചപ്പെട്ടു, ഐശ്വര്യയും മകളും ഹോം ക്വാറന്റൈനിൽ
12:12 AM Jul 14, 2020 | Deepika.com