ന്യൂഡൽഹി: ഇന്ത്യ-ചൈന സൈനികസംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൽവാൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് രാഹുൽ പറഞ്ഞു.
മോദിയുടെ ഭരണത്തിനു കീഴിൽ എന്താണു സംഭവിക്കുന്നത്, ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തു- രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. യഥാർഥ നിയന്ത്രണ രേഖയിൽനിന്നുള്ള സേനാ പിന്മാറ്റം ഗൽവാനിൽ ഇന്ത്യക്കു ഗുണം ചെയ്യില്ലെന്ന പ്രതിരോധ വിദഗ്ധന്റെ പത്രറിപ്പോർട്ടും രാഹുൽ ഗാന്ധി ട്വീറ്റിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.
മോദിക്കെതിരേ രാഹുൽ
12:15 AM Jul 13, 2020 | Deepika.com