ലക്നോ/ബംഗളൂരു: യുപിയിലെ രണ്ടു മന്ത്രിമാർക്കു കോവിഡ് സ്ഥിരീകരിച്ചു. മുൻ ക്രിക്കറ്റ് താരംകൂടിയായ ചേതൻ ചൗഹാൻ, ഉപേന്ദ്ര തിവാരി എന്നിവർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. മുന്പ് യുപി മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിംഗ്, ധരം സിംഗ് സെയ്നി എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ചികിത്സയിലാണ്.
കർണാടക ടൂറിസം മന്ത്രി സി.ടി. രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
രണ്ടു യുപി മന്ത്രിമാർക്കും ഒരു കർണാടക മന്ത്രിക്കും കോവിഡ്
12:15 AM Jul 13, 2020 | Deepika.com