ന്യൂഡൽഹി: സർക്കാരിന്റെ 200 കോടി രൂപ വരെയുള്ള സംഭരണത്തിനായുള്ള ടെൻഡറുകളിൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല. പ്രാദേശിക സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ധനവിനിയോഗ വകുപ്പ് 2017 ലെ പൊതു ധനകാര്യ ചട്ടങ്ങളുടെ 161 (I) ചട്ടവും, ആഗോള ടെൻഡറുകളുമായി ബന്ധപ്പെട്ട ജിഎഫ്ആർ. നിയമങ്ങളും ഭേദഗതി ചെയ്തു.
കരാറുകാർക്ക് ആശ്വാസം
കേന്ദ്ര വകുപ്പുകളായ റെയിൽവേ, റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയം, കേന്ദ്ര പി.ഡബ്ല്യു.ഡി. എന്നിവയുടെ കരാർ ബാധ്യതകൾ പൂർത്തിയാക്കുന്നതിന് ആറുമാസം വരെ കാലാവധി നീട്ടി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. കരാറുകാർക്ക് യാതൊരു പിഴയും ഈടാക്കാതെ കരാർ കാലയളവ് മൂന്ന് മാസത്തിൽ കുറയാത്തതും ആറുമാസത്തിൽ കൂടാത്തതുമായ കാലയളവിലേക്ക് നീട്ടി .
വായ്പാ പരിധി ഉയർത്തും
2020- 21 കാലയളവിൽ വായ്പാ പരിധി മൂന്നു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി കേന്ദ്രധനമന്ത്രി അറിയിച്ചു. ഇത് സംസ്ഥാനങ്ങൾക്ക് 4.28 ലക്ഷം കോടി രൂപയുടെ അധിക വിഭവസമാഹരണത്തിന് അവസരം നൽകും.
ജാമ്യ രഹിത വായ്പ
സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്കായി മൂന്നു ലക്ഷം കോടി രൂപയുടെ വേഗത്തിൽ ലഭിക്കുന്ന ജാമ്യ രഹിത വായ്പാ സൗകര്യം. ബിസിനസ് സംരംഭങ്ങൾക്ക് ആശ്വാസം പകരുന്നതിനായി, 2020 ഫെബ്രുവരി 29 വരെയുള്ള കാലയളവിൽ കുടിശിക വരുത്തിയ വായ്പയുടെ 20% അധിക പ്രവർത്തന മൂലധനമായി നൽകും. 100 കോടി രൂപ വരെ വിറ്റുവരവും 25 കോടി രൂപ വരെ കുടിശികയും ഉള്ള സംരംഭങ്ങൾക്ക് പദ്ധതി ആശ്വാസമാകും. ഗ്യാരണ്ടിയോ ജാമ്യമോ നൽകേണ്ടതില്ല. തുകയ്ക്ക് 100% സർക്കാർ ഗ്യാരണ്ടി നൽകും.
ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം
താഴ്ന്ന റേറ്റിംഗ് ഉള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, മറ്റ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയുടെ വായ്പയെടുക്കുന്നതിനുള്ള, ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (പിസിജിഎസ്) നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യും. 20 ശതമാനം വരെയുള്ള നഷ്ട സാധ്യതയ്ക്ക് പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ ഉറപ്പ് നൽകും. പദ്ധതിയുടെ മാർഗനിർദേശങ്ങൾ അഞ്ചിന് പുറത്തിറക്കി. 14,000 കോടി രൂപയുടെ പോർട്ട്ഫോളിയോ വാങ്ങാൻ ബാങ്കുകൾ അനുമതി നൽകി. മൂന്നു വരെ 6,000 കോടി രൂപയ്ക്കുള്ള അനുമതി നൽകൽ/ചർച്ചകൾ നടക്കുന്നു.
അധിക മൂലധന സഹായം
ഗ്രാമീണ വികസന ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് 30,000 കോടി രൂപയുടെ പ്രത്യേക റീഫിനാൻസ് സൗകര്യം കോവിഡ് 19 നോടനുബന്ധിച്ച് നബാർഡ് അനുവദിച്ചുനു. വിളവെടുപ്പിനും ഖാരിഫ് വിതയ്ക്കലിനുമുള്ള വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് 3 കോടി ചെറുകിടനാമമാത്ര കർഷകർക്ക് പ്രയോജനം ലഭിക്കും. ഇപ്പോൾ നടന്നു വരുന്ന ഖാരിഫ് വിതയ്ക്കലിനായി വകയിരുത്തിയ 30,000 കോടി രൂപയിൽ 24,876.87 കോടി രൂപ 06.07.2020 വരെ വിതരണം ചെയ്തു കഴിഞ്ഞു.
200 കോടി രൂപ വരെയുള്ള സംഭരണം: ആഗോള ടെൻഡർ അനുവദിക്കില്ല
12:15 AM Jul 13, 2020 | Deepika.com