മുംബൈ: പാക്കിസ്ഥാനേക്കാൾ ഇന്ത്യക്കു വലിയ ഭീഷണി ഉയർത്തുന്നതു ചൈനയാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ചൈനയുടെ സൈനികശക്തി ഇന്ത്യയുടേതിനേക്കാൾ പത്തിരട്ടി വലുതാണെന്നു ശിവസേന മുഖപത്രമായ സാമ്നയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പവാർ പറഞ്ഞു. മുൻ പ്രതിരോധ മന്ത്രിയാണു പവാർ.
ഒരു ശത്രുവിനെക്കുറിച്ച് ചിന്തിക്കുന്പോൾ ആദ്യം മനസിലേക്കു വരുന്നത് പാക്കിസ്ഥാനാണ്. എന്നാൽ പാക്കിസ്ഥാനെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട ആവശ്യമില്ല. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരായി പ്രവർത്തിക്കാനുള്ള ശക്തി ചൈനയ്ക്കുണ്ട്. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെയും ചൈന ഇന്ത്യക്കെതിരെയാക്കി. -പവാർ പറഞ്ഞു.
പാക്കിസ്ഥാനേക്കാൾ വലിയ ഭീഷണി ചൈനയെന്നു പവാർ
12:15 AM Jul 13, 2020 | Deepika.com