ന്യൂഡല്‍ഹി: ഗുരുതരമായ പ്ലേക്ക് സോറിയാസിസിനായി ഇതിനകംതന്നെ അംഗീകരിച്ചുകഴിഞ്ഞ മോണോ ക്ലോണല്‍ ആന്റിബോഡി ഐടോലിസുമാബ്, കോവിഡ്-19 ചികിത്സയ്ക്കു നിയന്ത്രിതമായി ഉപയോഗിക്കാൻ ഡ്രഗ്സ് കണ്ട്രോളര് ജനറൽ ഓഫ് ഇന്ത്യ അനുമതി നല്കി.
ബയോകോൺ കമ്പനിയാണ് 2013 മുതല്‍ അല്സുമാബ് എന്ന ബ്രാന്‍ഡ് പേരില്‍ ഈ മരുന്ന് ഉത്്പാദിപ്പിച്ച് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ കോവിഡ്19നും ഉപയോഗിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.ബയോകോണ്‍ കമ്പനി കോവിഡ്-19 രോഗികളില്‍ നടത്തിയ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ ഡിസിജിഐക്കു സമര്‍പ്പിച്ചിരുന്നു.
ഐടോലിസുമാബിന്റെ നിയന്ത്രിത ഉപയോഗത്തിന് അനുമതി
12:24 AM Jul 12, 2020 | Deepika.com