മുംബൈയില്‍ നിര്യാതനായി
12:23 AM Jul 12, 2020 | Deepika.com
മുംബൈ: അന്ധേരിയിലെ താമസക്കാരനായിരുന്ന കൊയിലാണ്ടി അരിക്കുളം സ്വദേശിയും ചേടപ്പള്ളി കുടുംബാംഗവുമായ കെ.വി.നാരായണന് കിടാവ് (84) നിര്യാതനായി.സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ചെമ്പുര് മലയാളി സമാജത്തിന്റെയും കേരള പീപ്പിള്‍സ് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെയും ആജീവനാന്ത അംഗവും മുന്‍ ജനറല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. സീമന്‍സിലെ ജീവനക്കാരായിരുന്ന ഇദ്ദേഹം കമ്പനിയിലെ തൊഴിലാളി നേതാവുമായിരുന്നു. ഭാര്യ: സുഭദ്ര, മക്കള്‍ : മനു കിടാവ്,മിനി കിടാവ്.